സംസ്ഥാന കോൺഗ്രസിൽ തർക്കങ്ങളേറെ; ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനിൽ

21 വരെ രാജസ്ഥാനിൽ തുടരുന്ന യാത്ര 24 ന് ഡൽഹിയിൽ എത്തും

Update: 2022-12-04 02:32 GMT

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനിൽ പ്രവേശിക്കും. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിൽ ശീതസമരം നടക്കുന്നതിനാൽ സംസ്ഥാന കോൺഗ്രസിൽ തർക്കങ്ങളേറെയാണ്. ഈ സാഹചര്യത്തിലാണ് രാഹുലെത്തുന്നത്. മധ്യപ്രദേശിലൂടെയുള്ള 12 ദിവസത്തെ യാത്ര പൂർത്തിയാക്കി വൈകിട്ടാണ് രാജസ്ഥാനിൽ എത്തുക. 21 വരെ രാജസ്ഥാനിൽ തുടരുന്ന യാത്ര 24 ന് ഡൽഹിയിൽ എത്തും. ജനം ഏറ്റെടുത്ത യാത്രയായി ഭാരത് ജോഡോ മാറിയെന്നും രാജസ്ഥാനിൽ വൻ വിജയമാകുമെന്നും സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

Advertising
Advertising

അതിനിടെ, ഭാരത് ജോഡോ യാത്രയിൽ നടി സ്വര ഭാസ്‌കർ പങ്കെടുത്തു. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ് സ്വര ഭാസ്‌കർ യാത്രയുടെ ഭാഗമായത്. രാഹുലിനൊപ്പം നടക്കുന്ന സ്വരയുടെ ചിത്രം കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു-'ഇന്ന് പ്രശസ്ത നടി സ്വര ഭാസ്‌കർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യം ഈ യാത്രയെ വിജയകരമാക്കുന്നു'- എന്നാണ് ട്വീറ്റ്.

ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന നടിയാണ് സ്വര ഭാസ്കര്‍. സംഘപരിവാര്‍ ആശയങ്ങളുടെ കടുത്ത വിമര്‍ശകയാണ്. അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിങ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങി നിരവധി സിനിമാ താരങ്ങൾ ഇതിനകം രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നു. ഹോളിവുഡ് താരം ജോൺ കുസാക്കും കോണ്‍ഗ്രസിന്‍റെ യാത്രയ്ക്ക് പിന്തുണ അറിയിച്ചു.

Bharat Jodo Yatra led by Rahul Gandhi in Rajasthan today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News