ബിഹാറിൽ മഹാസഖ്യ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും

നിയമസഭ സ്പീക്കർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ലെന്ന് വിജയ് കുമാർ സിൻഹ പറഞ്ഞു

Update: 2022-08-24 01:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാറ്റ്ന: ബിഹാറിൽ മഹാസഖ്യ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 243 അംഗ നിയമസഭയിൽ 164 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാറിനുള്ളത്. നിയമസഭ സ്പീക്കർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ലെന്ന് വിജയ് കുമാർ സിൻഹ പറഞ്ഞു . സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ് ആരോപണം .

ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിച്ചു എങ്കിലും വിശ്വാസ വോട്ട് തേടിയിരുന്നില്ല. ഇന്ന് വിശ്വാസവോട്ട് തേടുമ്പോൾ സ്പീക്കർ കസേരയിൽ ഉള്ളത് ബി.ജെ.പി നേതാവ് വിജയ് കുമാർ സിൻഹയാണ്. സ്പീക്കർ സ്ഥാനം രാജിവയ്ക്കില്ല എന്നാണ് സിൻഹയുടെ നിലപാട്. താൻ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നും സിൻഹ പറയുന്നു. സർക്കാർ വിശ്വാസ വോട്ട് തേടിയ ശേഷം സ്പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്‍റെ വിശ്വാസ പ്രമേയവും സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയവും മഹാസഖ്യത്തിന് അനായാസം പാസാക്കാം. 243 അംഗ നിയമസഭയിൽ 164 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാരിന് ഉള്ളത്. സ്പീക്കർ സ്ഥാനം ആർ.ജെ.ഡിക്ക് എന്നാണ് നിലവിലെ ധാരണ. മുതിർന്ന ആർ.ജെ.ഡി നേതാവ് സ്പീക്കർ ആകുമെന്നാണ് വിവരം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News