പാർലമെന്റില്‍ പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നുവെന്ന് ബിനോയ് വിശ്വം
കോടതിയുടെ പരിഗണനയിലുളള വിഷയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ബിനോയ് വിശ്വം ആരോപിച്ചു
Update: 2021-08-07 06:59 GMT
പാർലമെന്റില്‍ പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നുവെന്ന് ബിനോയ് വിശ്വം എം.പി. പെഗാസസുമായി ബന്ധപ്പെട്ട തന്റെ ചോദ്യം ഒഴിവാക്കാൻ കേന്ദ്രം രാജ്യസഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ ഗ്രൂപ്പുമായി ബന്ധപ്പെട്ട് സർക്കാർ എന്തെങ്കിലും ധാരണ പത്രത്തിൽ ഒപ്പിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. കോടതിയുടെ പരിഗണനയിലുളള വിഷയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ബിനോയ് വിശ്വം ആരോപിച്ചു.