ബി.ജെ.പിയിൽ അഴിച്ചുപണി; നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷൻമാർ
ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത്.
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിൽ ബി.ജെ.പി പുതിയ അധ്യക്ഷൻമാരെ പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പാർട്ടിക്ക് പുതിയ അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത്.
ജി. കിഷൻ റെഡ്ഢിയാണ് തെലങ്കാനയിലെ പുതിയ പ്രസിഡന്റ്, ഡി. പുരന്തേശ്വരിയാണ് ആന്ധ്രയിൽ ഇനി പാർട്ടിയെ നയിക്കുക. മുൻ കോൺഗ്രസ് നേതാവ് സുനിൽ ഝാക്കർ ആണ് പഞ്ചാബിലെ പുതിയ ബി.ജെ.പി അധ്യക്ഷൻ. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയാണ് പുതിയ ജാർഖണ്ഡ് സംസ്ഥാന അധ്യക്ഷൻ.
ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ഇലക്ഷൻ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനായി മുൻ മന്ത്രിയും എം.എൽ.എയുമായ എതേലാ രാജേന്ദറിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ അടുത്ത് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയാകുമെന്നാണ് വിവരം.