ബി.ജെ.പി ഒരിടത്തും ജയിക്കാൻ പോകുന്നില്ല; അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തും: അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Update: 2023-11-30 10:24 GMT
Advertising

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എക്‌സിറ്റ്‌പോൾ ഫലങ്ങൾക്ക് പ്രസക്തിയില്ല. രാജസ്ഥാനിൽ കോൺഗ്രസ് ഭരണം നിലനിർത്തും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പൂർത്തിയായി. തെലങ്കാനയിൽ ഇന്നാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

അഞ്ച് സംസ്ഥാനങ്ങളിൽ നിലവിൽ മധ്യപ്രദേശിൽ മാത്രമാണ് ബി.ജെ.പി ഭരണമുള്ളത്. 2008ൽ രാജസ്ഥാനിൽ കോൺഗ്രസ് 99 സീറ്റും ബി.ജെ.പി 73 സീറ്റുമാണ് നേടിയത്. ബി.എസ്.പിയുടെയും സ്വതന്ത്രൻമാരുടെയും പിന്തുണയോടെയാണ് ഗെഹ്‌ലോട്ട് സർക്കാർ രൂപീകരിച്ചത്. സച്ചിൻ പൈലറ്റുമായി രൂക്ഷമായ തർക്കങ്ങൾ ഉടലെടുത്തെങ്കിലും അത് അതിജീവിച്ചാണ് ഗെഹ്‌ലോട്ട് അഞ്ച് വർഷം പൂർത്തിയാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News