മഹാരാഷ്ട്രയിൽ ഭരണത്തുടർച്ച, ജാർഖണ്ഡിലും ബിജെപി; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

മാട്രിസ് സർവേയിൽ മഹായുതി 150 മുതൽ 170 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു

Update: 2024-11-20 15:36 GMT
Advertising

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതിനു പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. മഹാരാഷ്ട്രയിൽ ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകൾ‌ പ്രവചിക്കുന്നത്. മാട്രിസ് സർവേയിൽ മഹായുതി 150 മുതൽ 170 വരെ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. മഹാ വികാസ് അഘാഡിക്ക്110-130 സീറ്റുവരെ ലഭിക്കും.

റിപ്പബ്ലിക് ടിവി, ന്യൂസ് എക്സ് സർവെകളും ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്. P MARQ സർവെയിൽ മഹായുതി 137-157 സീറ്റും മഹാ വികാസ് അഘാഡി 126-146 സീറ്റും നേടുമെന്ന് പ്രവചിക്കുന്നു. ജാർഖണ്ഡിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നാണ് മാട്രിസ് സർവേയുടെ പ്രവചനം.

മഹാരാഷ്ട്രയിൽ 58.25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജാർഖണ്ഡിൽ രണ്ടാംഘട്ടത്തിൽ 67.63 ശതമാനം വോട്ടും രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 234 എണ്ണം ജനറൽ മണ്ഡലങ്ങളും 54 എണ്ണം സംവരണ മണ്ഡലങ്ങളുമാണ്. ആകെ 4,140 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വിമതഭീഷണി ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.

മഹാരാഷ്ട്ര

എബിപി- മാട്രിസ്

മഹായുതി: 150-170

മഹാ വികാസ് അഘാഡി: 110-130

മറ്റുള്ളവർ: 8-10

ന്യൂസ് എക്സ്

മഹായുതി: 154

മഹാ വികാസ് അഘാഡി: 128

മറ്റുള്ളവർ: 6

പി മാർക്ക്

മഹായുതി: 137-157

മഹാ വികാസ് അഘാഡി: 126-146

മറ്റുള്ളവർ: 2-8

ചാണക്യ

മഹായുതി: 152-160

മഹാ വികാസ് അഘാഡി: 130-138

മറ്റുള്ളവർ: 6-8

പോൾ ഡയറി

മഹായുതി: 122-186

മഹാ വികാസ് അഘാഡി: 69-121

മറ്റുള്ളവർ: 12-29

ജാർഖണ്ഡ്

മാട്രിസ്

എൻഡിഎ: 42-47

ഇൻഡ്യ: 25-30

മറ്റുള്ളവർ: 1-4

ടൈംസ് നൗ- ഇടിജി

എൻഡിഎ: 40-44

ഇൻഡ്യ: 30-40

മറ്റുള്ളവർ: 0-1

എബിപി ന്യൂസ്

എൻഡിഎ: 42-47

ഇൻഡ്യ: 25-30

മറ്റുള്ളവർ: 1-4‌

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News