പ്രവാചകനെതിരായ അപകീർത്തി പരാമർശം: ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമയ്‌ക്കെതിരെ കേസെടുത്തു

മുംബൈ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

Update: 2022-05-29 09:30 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: പ്രവാചകനെതിരായ അപകീർത്തി പരാമർശത്തിൽ ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമയ്‌ക്കെതിരെ കേസെടുത്തു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിലാണ് മുംബൈ പൊലീസിന്റെ നടപടി. സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

ദേശീയ ചാനലായ ടൈംസ് നൗവിൽ കഴിഞ്ഞ ദിവസം ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടു നടന്ന വാർത്താ സംവാദത്തിനിടെയായിരുന്നു നുപൂർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ച് ചർച്ചയ്ക്കിടെ ബി.ജെ.പി വക്താവ് നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഈ പരാതിയിലാണ് ഇപ്പോൾ മുംബൈ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപൂർ ശർമയ്‌ക്കെതിരെ കേസെടുത്തത്.

Summary: The Mumbai police on Saturday registered an FIR against BJP spokesperson Nupur Sharma for hurting religious sentiments through remarks she made against Prophet Mohammed

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News