ബോളിവുഡ് നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കും; സൂചന നൽകി പിതാവ്

ഭഗൽപൂർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ, മകളെ സ്ഥാനാർഥിയായി നാമനിർദേശം ചെയ്യുമെന്ന് എംഎൽഎ കൂടിയായ അജയ് ശർമ്മ പറഞ്ഞു

Update: 2024-03-24 09:22 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ബോളിവുഡ് നടി നേഹ ശർമ്മ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകി പിതാവും കോൺഗ്രസ് എം.എൽ.എയുമായ അജയ് ശർമ്മ. ഭഗൽപൂർ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ, തന്റെ മകളെ സ്ഥാനാർഥിയായി നാമനിർദേശം ചെയ്യുമെന്ന് ബിഹാറിലെ ഭഗൽപൂരിൽ നിന്നുള്ള എംഎൽഎയായ അജയ് ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'കോൺഗ്രസിന് ഭഗൽപൂർ ലഭിക്കണം, ഞങ്ങൾ മത്സരിച്ച് വിജയിക്കും. കോൺഗ്രസിന് ഭഗൽപൂർ ലഭിച്ചാൽ, എന്റെ മകൾ നേഹ ശർമ്മ മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം ഞാൻ എംഎൽഎയാണ്. പക്ഷേ പാർട്ടി തന്നോട് മത്സരിക്കാൻ പറഞ്ഞാൽ ഞാനത് ചെയ്യും..' അജയ് ശർമ്മ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ 'ഇൻഡ്യ' സഖ്യം ബിഹാറിൽ നിന്ന് ബിജെപിയെ തുടച്ചുനീക്കുമെന്നും അജയ് ശർമ്മ പറഞ്ഞു.

'ബിഹാറിൽ നിന്ന് ഞങ്ങൾ എൻഡിഎയെ തുടച്ചു നീക്കും. നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഉത്തരവാദിത്തം ഇത്തവണ ബിഹാർ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ക്രൂക്ക്' എന്ന ചിത്രത്തിലൂടെ ഇമ്രാൻ ഹാഷ്മിയുടെ നായികയായാണ് നേഹ ശർമ്മ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'തൻഹാജി: ദി അൺസങ് വാരിയർ', 'യംല പഗ്ല ദീവാന 2', 'തും ബിൻ 2', 'മുബാറകൻ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ 'സോളോ' എന്ന ചിത്രത്തിലും നേഹ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വലിയ നിരവധി ആരാധകരുള്ള നടിയാണ് നേഹ.

Actor Neha Sharma To Contest Lok Sabha Elections From Bihar On Congress Ticket 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News