ബ്രഹ്മപുരം തീപിടിത്തം: മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു

എറണാകുളം കലക്ടർ, മേയർ, ചീഫ് സെക്രട്ടറി, എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്

Update: 2023-03-08 14:27 GMT
Advertising

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ആരംഭിച്ചു. എറണാകുളം കലക്ടർ, മേയർ, ചീഫ് സെക്രട്ടറി, എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാളെ യോഗം വിളിക്കാമെന്നാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ പറഞ്ഞത്. ഈ യോഗമാണ് അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇന്ന് അഞ്ച് മണിയിലേക്ക് മാറ്റിയത്. തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കവേയാണ് ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചത്.

ജില്ലാ കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി, പി.സി.ബി ചെയർമാൻ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി. ഇന്നലെയാണ് ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. അതിന് ശേഷമാണ് മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ ഭരണകൂടത്തിനും കൊച്ചി കോർപ്പറേഷനും കോടതിയിൽ നിന്നും രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടതായി വന്നത്. ജില്ലാ കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി, പി.സി.ബി ചെയർമാൻ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി.

വിഷയത്തിൽ ഉണർന്നുപ്രവർത്തിക്കുന്നതിൽ ഈ മൂന്ന് വിഭാഗങ്ങൾക്കും വലിയ വീഴ്ച്ചയുണ്ടായി എന്നാണ് കോടതിയുടെ വിമർശനം. ഒപ്പംതന്നെ പ്രശ്‌നത്തിനുള്ള പരിഹാര നിർദേശങ്ങൾ ഇന്ന് തന്നെ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ജില്ലാ കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അടക്കമുള്ളവർ നേരിട്ട് ഹാജരാകണമെന്നും കോടതി ഇന്നലെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ രേണു രാജ് കോടതിയിൽ നേരിട്ട് ഹാജരായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഓൺലൈനായാണ് ഹാജരായത്. കോർപ്പറേഷൻ സെക്രട്ടറിയും പി.സി.ബി ചെയർമാനും നേരിട്ടാണ് കോടതിയിൽ ഹാജരായത്. പൊതുജനാരോഗ്യമാണ് പ്രധാനമെന്നും അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി പറഞ്ഞു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News