ആട്ടിറച്ചിയെന്ന പേരിൽ വിൽക്കുന്നത് പൂച്ചയിറച്ചി; ആയിരത്തിലേറെ പൂച്ചകളെ രക്ഷിച്ച് പൊലീസ്

മൃഗസംരക്ഷണ പ്രവർത്തകർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൂച്ചകളെ കയറ്റിക്കൊണ്ടുപോയ ട്രക്ക് പൊലീസ് തടയുകയായിരുന്നു

Update: 2023-10-28 13:09 GMT
Advertising

ഷാങ്ജിയാഗാങ്: ആട്ടിറച്ചിയും പന്നിയിറച്ചിയുമെന്ന വ്യാജേനേ വിറ്റിരുന്നത് പൂച്ചയിറച്ചി. ചൈനയിലെ ഷാങ്ജിയാഗാങ് നഗരത്തിലെ കിഴക്കന്‍ മേഖലയിലാണ് സംഭവം. മൃഗസംരക്ഷണ പ്രവർത്തകർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ, ഷാങ്ജിയാഗാങ്ങിൽ പൂച്ചകളെ കയറ്റിക്കൊണ്ടുപോയ ട്രക്ക് പൊലീസ് തടയുകയായിരുന്നു. പൊലീസിന്‍റെ ഇടപെടലിലൂടെ ആയിരത്തിലേറെ പൂച്ചകളാണ് രക്ഷപ്പെട്ടത്. പൂച്ചകളെ ട്രക്കുകളിലേക്ക് ലോഡ് ചെയ്യുന്നതിനിടയിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്.


ഇവിടത്തെ ഭക്ഷ്യ സുരക്ഷയെ കുറിച്ച്‌ ആശങ്കയുണ്ടാക്കുന്നതാണ് ഈ സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. വളര്‍ത്തുപൂച്ചകളെയാണോ ഇത്തരത്തില്‍ ഇറച്ചിയാക്കി വിറ്റിരുന്നതെന്ന കാര്യം വ്യക്തമല്ല.

സോസേജുകളിലും ബാര്‍ബിക്യൂ ഇനങ്ങളിലുമാണ് പൂച്ചയിറച്ചി വ്യാപകമായി ആട്ടിറച്ചിയെന്നും പന്നിയിറച്ചിയെന്ന പേരിലും ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. രഹസ്യ മേഖലയിലെ സെമിത്തേരിയിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്.


നിലവിൽ പൂച്ചകളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി. രണ്ട് വര്‍ഷം മുന്‍പ് ചൈനീസ നഗരമായ ഷെന്‍സെനില്‍ പൂച്ചയിറച്ചിയും നായയുടെ ഇറച്ചിയും ഭക്ഷിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News