ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസെടുത്തു

ട്യൂണ മത്സ്യക്കയറ്റുമതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. എംപിയുടെ അനന്തിരവനായ അബ്ദുറസാഖ് ഭാഗമായ ശ്രീലങ്കൻ കമ്പനിക്ക് മത്സ്യം കയറ്റുമതി ചെയ്തതിൽ ക്രമക്കേടുണ്ട് എന്നാണ് ആരോപണം.

Update: 2022-07-12 15:36 GMT
Advertising

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസെടുത്തു. ട്യൂണ മത്സ്യക്കയറ്റുമതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. എംപിയുടെ അനന്തിരവനായ അബ്ദുറസാഖ് ഭാഗമായ ശ്രീലങ്കൻ കമ്പനിക്ക് മത്സ്യം കയറ്റുമതി ചെയ്തതിൽ ക്രമക്കേടുണ്ട് എന്നാണ് ആരോപണം. എംപിയുടെ കോഴിക്കോട്, ഡൽഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വീടുകളിൽ സിബിഐ റെയ്ഡ് നടത്തുകയാണ്.

ചില ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് മത്സ്യക്കയറ്റുമതിയിൽ അഴിമതി നടത്തിയെന്നാണ് സിബിഐ കേസ്. പ്രാദേശിക മത്സ്യത്തൊഴിലാളികളിൽനിന്ന് ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ വഴി ശേഖരിക്കുന്ന മത്സ്യം ശ്രീലങ്ക ആസ്ഥാനമായ എസ്ആർടി ജനറൽ മെർച്ചന്റ്‌സ് കമ്പനിക്ക് മറിച്ചുവിൽക്കുകയായിരുന്നു. എന്നാൽ ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന് കമ്പനി പണമൊന്നും നൽകിയിരുന്നില്ലെന്നാണ് ആരോപണം. ഇത് എൽസിഎംഎഫിനും മത്സ്യത്തൊഴിലാളികൾക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News