റോഡില്‍ നിന്ന് കിട്ടിയ 45 ലക്ഷം രൂപ സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ട്രാഫിക് കോണ്‍സ്റ്റബിള്‍
സത്യസന്ധതയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥർ പാരിതോഷികം പ്രഖ്യാപിച്ചു
Update: 2022-07-24 07:34 GMT
റായ്പൂര്‍: റോഡില്‍ നിന്ന് ലഭിച്ച 45 ലക്ഷം രൂപ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി ട്രാഫിക് കോണ്‍സ്റ്റബിള്‍. ഛത്തിസ്ഗഢിലെ റായിപൂരിലാണ് സംഭവം.
നിലംബർ സിൻഹ എന്ന ട്രാഫിക് പൊലീസാണ് സത്യസന്ധത കാണിച്ച് മാതൃകയായത്. നവ റായ്പൂരിലെ കായബന്ധ പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു നിലംബര്‍.
റോഡില്‍ ഒരു ബാഗ് കിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോള്‍ 2000ന്‍റെയും 500ന്‍റെയും നോട്ടുകള്‍ കണ്ടു. ആകെ 45 ലക്ഷം രൂപ ബാഗിലുണ്ടായിരുന്നു. ഉടന്‍ തന്നെ നിലംബർ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ബാഗ് സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. സിന്‍ഹയുടെ സത്യസന്ധതയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥർ പാരിതോഷികം പ്രഖ്യാപിച്ചു. പണം ആരുടേതാണെന്നും എങ്ങനെ റോഡില്‍ എത്തിയെന്നും വ്യക്തമല്ല.