ശിശുസംരക്ഷണ കേന്ദ്രത്തിൽ മതപരിവർത്തനമെന്ന് ആരോപണം; ഭോപ്പാലിൽ മലയാളി വൈദികൻ അറസ്റ്റിൽ

ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യൻ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്ന് എഫ്ഐആർ

Update: 2024-01-08 10:01 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഭോപ്പാലിൽ അനുമതിയില്ലാതെ ശിശു സംരക്ഷണ കേന്ദ്രം നടത്തിയെന്ന കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ. ശിശു സംരക്ഷണകേന്ദ്രം മാനേജർ ഫാദർ അനിൽ മാത്യു ആണ് അറസ്റ്റിലായത്.

വർഷങ്ങളായി ഭോപ്പാലിൽ അനാഥാലയവും ശിശു സംരക്ഷണകേന്ദ്രവും നടത്തിവരികയായിരുന്നു ഫാദർ അനിൽ മാത്യു. ലൈസൻസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്‌. ശിശുസംരക്ഷണ കമ്മീഷന്റെതാണ് നടപടി.

മതപരിവർത്തനവുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യൻ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്നും ഹിന്ദു വിഭാഗത്തിലെ കുട്ടികൾക്ക് അവരുടെ ആരാധനാ രീതികൾ പിന്തുടരാൻ അനുമതിയില്ലെന്നും എഫ്ഐആറിൽ പറയുന്നു.

വൈദികനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News