കൽക്കരിക്കടത്ത് കേസ്‌: ബംഗാൾ നിയമമന്ത്രിയുടെ വീട്ടിൽ റെയ്ഡ്

അസൻസോളിൽ മന്ത്രിയുടെ വസതിയിലും കൊൽക്കത്തയിൽ അഞ്ചിടങ്ങളിലുമാണ് പരിശോധന

Update: 2022-09-07 05:33 GMT
Advertising

കൊൽക്കത്ത: ബംഗാൾ നിയമമന്ത്രി മൊളോയ് ഘട്ടക്കിന്റെ വസതിയിൽ സിബിഐ റെയ്ഡ്. കൽക്കരിക്കടത്ത് കേസിലാണ് പരിശോധന. 

അസൻസോളിൽ മന്ത്രിയുടെ വസതിയിലും കൊൽക്കത്തയിൽ അഞ്ചിടങ്ങളിലുമാണ് പരിശോധന. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ബന്ധുവുമായ അഭിഷേക് ബാനർജിയെ സമാന കേസിൽ ഇഡി ചോദ്യം ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ഘട്ടക്കിന്റെ വീട്ടിൽ സിബിഐ റെയ്ഡ്.

പാർഥ ചാറ്റർജി,അനുബ്രത മൊണ്ഡൽ തുടങ്ങി പല പ്രമുഖരുടെയും അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റും മറ്റും ഉണ്ടാകുമ്പോഴും വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറായിട്ടില്ല. ആദ്യ ഘട്ടത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തൃണമൂൽ നേതാക്കൾ പിന്നീട് ഇതിന് പോലും മുതിരാതിരുന്നതും ശ്രദ്ധേയമാണ്.

കേസുകൾ പലതും രാഷ്ട്രീയ പകപോക്കലാണെന്നാണ് പാർട്ടിയുടെ ആരോപണം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടുകയാണ് കേന്ദ്ര സർക്കാരെന്നും ആരോപണമുയർന്നിരുന്നു. സംഭവത്തിൽ ഔദ്യോഗിക വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാർ ഉൾപ്പടെ മമതാ ബാനർജിക്ക് കത്തുകളയച്ചെങ്കിലും ഫലമുണ്ടായില്ല.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News