കുതിച്ചുയര്‍ന്ന് പാചകവാതക വില: വാണിജ്യ സിലിണ്ടറിന്‍റെ വില 105 രൂപ വര്‍ധിപ്പിച്ചു

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമില്ല

Update: 2022-03-01 05:57 GMT
Advertising

ഇന്ത്യയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലണ്ടറിന്‍റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം എല്‍പിജി സിലണ്ടറിന് 105 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ 2009 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ ഇന്നത്തെ വില. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കില്‍ വര്‍ധനയില്ല.

വാണിജ്യാവശ്യത്തിനുള്ള 5 കിലോ എല്‍പിജി സിലിണ്ടറിന് 27 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഡല്‍ഹിയില്‍ 5 കിലോ സിലിണ്ടറിന് 569 രൂപയാണ് വില. ഫെബ്രുവരിയില്‍ എണ്ണക്കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചിരുന്നു.

യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയതോടെ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിനിടെയാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. എന്നാല്‍ പെട്രോള്‍ ‍- ഡീസല്‍ വിലയില്‍ നിലവില്‍ മാറ്റമില്ല.

2022 ഏപ്രിൽ മുതൽ പാചക വാതക വിലയിൽ കുത്തനെ വർധനയുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് പുറമെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി), പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി), വൈദ്യുതി എന്നിവയുടെ വിലയും വർധിച്ചേക്കും. ഇതോടെ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കാി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News