ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ചു: ബോഗികള്‍ പാളംതെറ്റി, നിരവധി പേര്‍ക്ക് പരിക്ക്

കോറോമണ്ടേൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്

Update: 2023-06-02 15:53 GMT
Advertising

ഭുവനേശ്വര്‍: ഒഡിഷയിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 150 ലേറെ പേര്‍ക്ക് പരിക്ക്. കോറോമണ്ടേൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് കോറോമണ്ടേൽ എക്സ്പ്രസിന്‍റെ ബോഗികള്‍ പാളം തെറ്റി.

ഒഡിഷയിലെ ബാലസോര്‍ ജില്ലയിലാണ് അപകടമുണ്ടായത്. ബഹനാഗ റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം. ഷാലിമാര്‍ - ചെന്നൈ കോറോമണ്ടേൽ എക്സ്പ്രസിന്‍റെ (12841) എട്ട് ബോഗികള്‍ കൂട്ടിയിടിയില്‍ പാളം തെറ്റി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരെങ്കിലും ഉള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ടോയെന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.

പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ പുറപ്പെട്ടത്. നാളെ വൈകീട്ട് 4.50നാണ് ട്രെയിന് ചെന്നൈയില്‍ എത്തേണ്ടിയിരുന്നത്. ഇന്ന് വൈകീട്ട് 6.30ഓടെയാണ് അപകടമുണ്ടായത്.

ഒഡീഷ ഫയർ സർവീസ് മേധാവി സുധാംശു സാരംഗിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ബാലസോറിലും പരിസര പ്രദേശങ്ങളിലുമുള്ള മെഡിക്കൽ കോളജുകൾക്കും ആശുപത്രികൾക്കും തയ്യാറായിരിക്കാന്‍ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) മൂന്ന് യൂണിറ്റുകളും 60 ആംബുലൻസുകളും സംഭവ സ്ഥലത്തെത്തി.



Summary- eight bogies of the 12841 Shalimar-Chennai Coromandel Express derailed after colliding with a goods train near Bahanaga Station in Odisha.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News