'ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയത് സഭ ചര്‍ച്ച ചെയ്യണം'; അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി സി.പി.എം എം.പിമാർ

ഉത്തരാഖണ്ഡിൽ കൈയേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റിയതു പ്രതിഷേധാർഹമെന്ന് എം.പിമാരായ എളമരം കരീം, എ.എ റഹീം എന്നിവർ പ്രതികരിച്ചു

Update: 2024-02-10 07:50 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയതിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി സി.പി.എം എം.പിമാർ. എളമരം കരീം, എ.എ റഹീം എന്നിവരാണു സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭാ ചെയർമാനോട് ആവശ്യപ്പെട്ടത്.

ഉത്തരാഖണ്ഡിൽ കൈയേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റിയതു പ്രതിഷേധാർഹമെന്ന് എം.പിമാർ പറഞ്ഞു. പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെയാണ് നോട്ടിസ്. സംഭവത്തിൽ രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.

അതിനിടെ, ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ ഉത്തരാഖണ്ഡ് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. തിരിച്ചറിഞ്ഞ 19 പേരെയും തിരിച്ചറിയാത്ത അയ്യായിരം പേരെയും പ്രതിചേർത്താണു കേസ്. അറസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചതായി നൈനിത്താൾ എസ്.എസ്.പി പി.എൻ മീണ അറിയിച്ചു.

പ്രദേശത്ത് കർഫ്യൂവിൽ ഇളവ് വരുത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എ.പി അൻഷുമാൻ പറഞ്ഞു. ഹൽദ്വാനി നഗരപരിധി മുഴുവനുണ്ടായിരുന്ന നിയന്ത്രണങ്ങൾ ബൻഭൂൽപുര മേഖലയിൽ മാത്രമാക്കി ചുരുക്കിയതായും അദ്ദേഹം അറിയിച്ചു.

Summary: CPM MPs Elamaram Kareem and AA Rahim give notice for urgent motion on demolition of mosque and madrasa in Uttarakhand's Haldwani

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News