പാർലമെന്റ് സംഘർഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കേസുകള്‍ കൈമാറി

ബിജെപി നേതാക്കളുടെ പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു

Update: 2024-12-20 16:03 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: പാർലമെന്റ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപിയുടെയും കോൺഗ്രസിന്റെയും കേസുകളാണ് കൈമാറിയത്. സംഘർഷത്തിനിടയിൽ ശാരീരികമായി ആക്രമിച്ചെന്ന ബിജെപി നേതാക്കളുടെ പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷാ ബിആർ അംബേദ്കറുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങൾ ഉയർത്തി കഴിഞ്ഞ ദിവസം പാർലമെന്റ് വളപ്പിൽ വൻ പ്രതിഷേധമാണു പ്രതിപക്ഷം നടത്തിയത്. പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് അംഗങ്ങൾ സഭയിൽ പ്രവേശിക്കുന്നത് ബിജെപി എംപിമാർ തടഞ്ഞു. ഇതോടെ ഇരുപക്ഷവും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

ഇതിനു പിന്നാലെയാണ് രാഹുൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർക്കെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തിയത്. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, ബാൻസുരി സ്വരാജ്, ഹെമാങ് ജോഷി എന്നിവർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ബിജെപി ആരോപണങ്ങൾ തള്ളിയ കോൺഗ്രസ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കളെ ബിജെപി എംപിമാർ ഉന്തുകയും തള്ളിയിടുകയും ചെയ്‌തെന്നും ആരോപിച്ചിരുന്നു.

Summary: Crime Branch to probe complaints filed by BJP, Congress in Parliament scuffle

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News