മൻമോഹൻ സിങ്ങിന്റെ വിയോഗം: രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച പകുതി ദിവസം അവധി പ്രഖ്യാപിച്ചു.

Update: 2024-12-27 12:28 GMT
Advertising

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച പകുതി ദിവസം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്ന് വരെയാണ് ദുഃഖാചരണം. ഇതിന്റെ ഭാഗമായി രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും.

തെലങ്കാനയും കർണാടകയും ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകിയിരുന്നു. കോൺഗ്രസ് ഏഴ് ദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി.

വ്യാഴാഴ്ച രാത്രി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മൻമോഹൻ സിങ്ങിന്റെ അന്ത്യം. നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‌റു മാർഗിലുള്ള വസതിയിലാണ് ഭൗതിക ശരീരം. ശനിയാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ എഐസിസി ആസ്ഥാനത്ത് പൊതുദർശനമുണ്ടാകും. 9.30ഓടെ സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News