ഡൽഹിയിൽ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി കോർപ്പറേഷൻ

കുടിലുകളും അതോടൊപ്പം ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക കടകളുമാണ് പൊളിച്ചു നീക്കുന്നത്

Update: 2022-05-04 08:13 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡൽഹി: വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. തുഗ്ലക്കാബാദിലെ കർണീസിംഗ് ഷൂട്ടിംഗ് റേഞ്ചിലാണ് സൗത്ത് ഡൽഹി കോർപ്പറേഷൻ നടപടി. അനധികൃത നിർമ്മാണങ്ങളാണ് പൊളിച്ചുനീക്കുന്നതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.

കുടിലുകളും അതോടൊപ്പം ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക കടകളുമാണ് പൊളിച്ചു നീക്കുന്നത്. പൊളിച്ചു നീക്കുന്ന പ്രക്രിയ നാളെയും തുടരുമെന്നാണ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. ഷഹീൻ ബാഗിലേക്ക് ഉൾപ്പെടെ നാളെ ഇത്തരത്തിൽ അനധികൃത കൈയേറ്റങ്ങൾ കുടിയൊഴിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

പൊളിച്ചുനീക്കലുകൾ തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി സ്‌റ്റേ നിലനിൽക്കുന്നുണ്ടെങ്കിലും കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച സ്ഥാപനങ്ങളും വീടുകളും മാത്രമാണ് ഉത്തരവ് മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ളതെന്നാണ് കോർപ്പറേഷൻ പറയുന്നത്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News