ഡല്‍ഹി കൊലപാതകം: സാഹിലും നിക്കിയും വിവാഹിതരായിരുന്നെന്ന് പൊലീസ്; മാരേജ് സർട്ടിഫിക്കറ്റും കണ്ടെടുത്തു
വിവാഹം കഴിച്ച കാര്യം അറിയില്ലെന്ന് കൊല്ലപ്പെട്ട നിക്കിയുടെ കുടുംബം
ന്യൂഡൽഹി: ഡൽഹിൽ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. 2020-ൽ ഗ്രേറ്റർ നോയിഡയിലെ ആര്യസമാജ് ക്ഷേത്രത്തിൽ വച്ചാണ് പ്രതി സാഹിൽ ഗെഹ്ലോട്ട് കൊല്ലപ്പെട്ട നിക്കി യാദവിനെ വിവാഹം കഴിച്ചതെന്ന വിവരമാണ് പുറത്ത് വന്നത് .കൊലപാതകക്കേസിൽ റിമാൻഡിലുള്ള സാഹിലിന്റെയും നിക്കിയുടെയും വിവാഹവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും കണ്ടെടുത്തതായി ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 10 നായിരുന്നു സാഹിൽ ഗെഹ്ലോട്ട് (24) പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുകയും ചെയ്തു. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സാഹിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.
അതേസമയം, വിവാഹം കഴിച്ച കാര്യം തങ്ങൾക്കറിയില്ലായിരുന്നെന്ന് കൊല്ലപ്പെട്ട നിക്കിയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ സാഹിലിന്റെ കുടുംബം ഈ ബന്ധത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതായും പൊലീസ് പറയുന്നു. നിക്കിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സാഹലിന്റെ സുഹൃത്തുക്കളും കുടുംബവും സഹായിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത കുറ്റത്തിന്സാ ഹിലിന്റെ പിതാവ് വീരേന്ദർ സിങ്ങിനെയും രണ്ട് സഹോദരന്മാരെയും രണ്ട് സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.