ഭാര്യക്കൊപ്പം ജീവിക്കുന്നതിലും ഭേദം ജയില്‍; ജയിലില്‍ പോകാന്‍ യുവാവ് പൊലീസ് സ്റ്റേഷന് തീയിട്ടു

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജയിലില്‍ പോവാന്‍ വേണ്ടി താന്‍ മനപ്പൂര്‍വ്വം പൊലീസ് സ്റ്റേഷന് തീയിട്ടതാണെന്ന് ചൗദ സമ്മതിച്ചത്. ഭാര്യയോടൊപ്പം ജീവിച്ച് മതിയായെന്നും വീട്ടില്‍ കഴിയുന്നതിനെക്കാള്‍ ഭേദം ജയിലാണെന്ന് തോന്നിയതിനാലാണ് സ്‌റ്റേഷന് തീയിട്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

Update: 2021-08-30 11:30 GMT
Advertising

ഭാര്യയുടെ പ്രകോപനപരമായ സംഭാഷണത്തില്‍ മനംമടുത്ത യുവാവ് പൊലീസ് സ്റ്റേഷന് തീയിട്ടു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് വിചിത്രമായ സംഭവം. രാജ്‌കോട്ടിലെ രാജീവ് നഗര്‍ സ്വദേശിയ ദേവ്ജി ചൗദയാണ് പൊലീസ് സ്റ്റേഷന് തീയിട്ടത്. കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കാതെ ഇയാള്‍ പൊലീസിന് പിടികൊടുക്കുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജയിലില്‍ പോവാന്‍ വേണ്ടി താന്‍ മനപ്പൂര്‍വ്വം പൊലീസ് സ്റ്റേഷന് തീയിട്ടതാണെന്ന് ചൗദ സമ്മതിച്ചത്. ഭാര്യയോടൊപ്പം ജീവിച്ച് മതിയായെന്നും വീട്ടില്‍ കഴിയുന്നതിനെക്കാള്‍ ഭേദം ജയിലാണെന്ന് തോന്നിയതിനാലാണ് സ്‌റ്റേഷന് തീയിട്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പൊലീസ് സ്റ്റേഷന്റെ എതിര്‍വശത്താണ് ദേവ്ജി ചൗദ താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ പെട്രോളുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ സ്റ്റേഷന് തീയിടുകയായിരുന്നു. സമീപത്തെ കച്ചവടക്കാരാണ് തീയണച്ചത്. പൊലീസ് സ്റ്റേഷന്‍ അടച്ചിട്ടിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ലെന്ന് ഗാന്ധിഗ്രാം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഖുമാന്‍സിന്‍ഹ് വാല പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News