ഡീസൽ വില വീണ്ടും കൂട്ടി; വില വര്‍ധിപ്പിച്ചത് നാല് ദിവസത്തിനിടെ മൂന്നാം തവണ
പെട്രോൾ വിലയിൽ മാറ്റമില്ല
Update: 2021-09-27 04:52 GMT
രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. 26 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. കോഴിക്കോട് ഡീസൽ വില ലിറ്ററിന് 94 രൂപ 72 പൈസയാണ്. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് ഡീസൽ വില കൂട്ടുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. മെയ് 4 മുതല്‍ ജൂലൈ 17 വരെ 9 രൂപ 14 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11 രൂപ 44 പൈസയും കൂട്ടിയിരുന്നു. ഇതോടെ പെട്രോള്‍ വില 100 കടക്കുകയായിരുന്നു.