വിവാഹവേദിയിലേക്ക് വരനെത്തിയത് ബുള്‍ഡോസറില്‍; ഡ്രൈവര്‍ക്ക് പിഴ ചുമത്തി മധ്യപ്രദേശ് പൊലീസ്
ബുള്‍ഡോസറിന്‍റെ ഡ്രൈവര്‍ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്
Update: 2022-06-24 10:11 GMT
മധ്യപ്രദേശ്: വിവാഹ ഘോഷയാത്രയില്‍ വരനെ ബുള്‍ഡോസറില്‍ ഇരുത്തിയ സംഭവത്തില്‍ പിഴ ചുമത്തി മധ്യപ്രദേശ് പൊലീസ്. ബുള്‍ഡോസറിന്‍റെ ഡ്രൈവര്‍ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്. മധ്യപ്രദേശിലെ ബെതുൽ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം.
ജൂൺ 21ന് രാത്രി ബെതുളിലെ കെർപാനി ഗ്രാമത്തിലാണ് സംഭവം നടന്നത്. കാറിനും കുതിരക്കും പകരം വരനെ ബുള്‍ഡോസറില്‍ ഇരുത്തിയാണ് വിവാഹവേദിയിലെത്തിച്ചത്. ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ എഞ്ചിനിയറായ അങ്കുഷ് ജയ്സ്‍വാളാണ് വരന്‍. കുടുംബാംഗങ്ങൾക്കൊപ്പം ബുൾഡോസറിന്‍റെ ബ്ലൈഡിലാണ് അങ്കുഷ് ഇരുന്നത്. വിവാഹ ഘോഷയാത്ര കണ്ട് അമ്പരന്ന കാഴ്ചക്കാർ സംഭവത്തിന്‍റെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വൈറലായ വീഡിയോ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായും ഡ്രൈവർക്ക് പിഴ ചുമത്തിയതായും പൊലീസ് പറഞ്ഞു.