റെയ്ഡിനെത്തി ഇ.ഡി; വാഹനം അടിച്ചുതകർത്ത് ഗ്രാമീണർ

ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ ആരോപിച്ചു

Update: 2024-01-05 06:24 GMT
Editor : abs | By : Web Desk
Advertising

കൊൽക്കത്ത: നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ ആക്രമിച്ച് നാട്ടുകാർ. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ നൂറിലധികം വരുന്ന ഗ്രാമീണർ അടിച്ചു തകർക്കുകയായിരുന്നു. 

പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷാജഹാൻ ശൈഖ്, ശങ്കർ അധ്യ എന്നിവരുടെ വീടുകളിൽ പരിശോധന നടത്താനാണ് ഇ.ഡി എത്തിയത്. സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മല്ലിക് അറസ്റ്റിലായ കേസിലാണ് ഇ.ഡി വിശദമായ അന്വേഷണം നടത്തുന്നത്.  



ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ രോഹിൻഗ്യ അഭയാർത്ഥികളാണ് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സർക്കാറിന്റേതല്ല, ബിജെപിയുടെ ഏജൻസി ആയാണ് ഇ.ഡി ജോലി ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് ഡോ. ഉദിത് രാജ് കുറ്റപ്പെടുത്തി. 

Summary: Enforcement Directorate (ED) allegedly attacked during raids in connection with ration scam case in West Bengal

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News