"അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക" പ്രധാനമന്ത്രിക്ക് എളമരം കരീമിന്റെ കത്ത്

കർഷകർക്കെതിരായ അക്രമം കർഷക സമരം അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എളമരം കരീം ആരോപിച്ചു

Update: 2021-10-05 16:25 GMT
Advertising

ഉത്തർ പ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് എളമരം കരീം എം.പി. കർഷകർക്കെതിരായ അതിക്രമത്തിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ അദ്ദേഹം പറയുന്നു.

"രാജ്യത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ഒരു മന്ത്രി തന്നെ തന്റെ മകനോടൊപ്പം കർഷകരുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ ഭാഗമായത് അപലപനീയവും നിർഭാഗ്യകരവുമാണ്." അദ്ദേഹം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതായിരുന്നു സെപ്റ്റംബർ 25ന് അജയ് മിശ്ര നടത്തിയ കർഷകർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗമെന്നും എളമരം കരീം കത്തിൽ പറഞ്ഞു.

ലഖീംപൂർ ഖേരിയിൽ നടന്ന കർഷകർക്കെതിരായ അക്രമം കർഷക സമരം അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നിസ്പക്ഷമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 



 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News