ഇ.ഒ.എസ് എയ്റ്റ് വിക്ഷേപണം നാളെ; പരിസ്ഥിതി നിരീക്ഷണമുൾപ്പെടെ പഠനവിധേയമാക്കും
എസ്.എസ്.എൽ.വി- ഡി ത്രീ ആണ് വിക്ഷേപണ വാഹനം
Update: 2024-08-15 13:12 GMT
ഹൈദരാബാദ്: ദുരന്ത മേഖലകളുടെ നിരീക്ഷണമുൾപ്പടെ ലക്ഷ്യമിട്ട് ഇന്ത്യയുടെ ചെറു ഉപഗ്രഹം ഇ.ഒ.എസ് എയ്റ്റ് നാളെ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.17നാണ് വിക്ഷേപണം. എസ്.എസ്.എൽ.വി- ഡി ത്രീ ആണ് വിക്ഷേപണ വാഹനം.
പരിസ്ഥിതി നിരീക്ഷണവും, മണ്ണിലെ ഈർപ്പവും, സമുദ്രോപരിതലത്തിലെ കാറ്റിന്റെ ഗതിയുമെല്ലാം സമഗ്രമായി പഠനവിധേയമാക്കും. വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിൽ എത്തിക്കുന്ന, എസ്.എസ്.എൽ.വി ശ്രേണിയിലെ റോക്കറ്റിന്റെ മൂന്നാം പരീക്ഷണ വിക്ഷേപണം കൂടിയാണ് നാളത്തേത്.