പഞ്ചാബില്‍ ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിങ്ങിന് ലീഡ്
കുൽബീർ സിംഗ് സിറയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ജയ്പൂര്‍: പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തിൽ ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിങ് മുന്നിൽ. അസമിലെ ജയിലില്‍ കഴിയുന്ന അമൃത്പാല്‍ സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. കുൽബീർ സിംഗ് സിറയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
2019ലെ തെരഞ്ഞെടുപ്പിൽ ഖാദൂർ സാഹിബ് സീറ്റിൽ കോൺഗ്രസിൻ്റെ ജസ്ബീർ സിംഗ് ഗിൽ ആണ് വിജയിച്ചത്. അമൃത്പാൽ സിംഗ്, കുൽബീർ സിംഗ് സിറ എന്നിവരെ കൂടാതെ അകാലിദളിൻ്റെ വിർസ സിംഗ് വൽതോഹയും എഎപിയുടെ ലാൽജിത് സിംഗ് ഭുള്ളറും മത്സരരംഗത്തുണ്ട്. ആം ആദ്മി പാർട്ടി മൂന്നാം സ്ഥാനത്താണെങ്കിൽ കോൺഗ്രസ് നാലാമതാണ്.
നിലവില്‍ അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃത്പാല്‍. മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവിൽ പോയത്. പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. 37 ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയക്ക് സമീപത്തു നിന്ന് അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിന്റെ പേരിലുണ്ട്. അതേസമയം കീഴടങ്ങാമെന്ന് പൊലീസിനെ അമൃത്പാൽ തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഗുരുദ്വാര അധികൃതർ വെളിപ്പെടുത്തിയിരുന്നു. അമൃത്പാലിന് കീഴടങ്ങുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ അമൃത്പാലിനെ അസമിലെ ദിബ്രുഗഢ് ജയിലിൽ എത്തിക്കുകയായിരുന്നു. നേരത്തെ അമൃത്പാലിന്‍റെ പിതാവ് മകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് വിമുഖത പ്രകടിപ്പിച്ചിരുന്നു.
Lok Sabha polls: Jailed pro-Khalistani separatist Amritpal Singh leads from Khadoor Sahib seat with over 50,000 votes
— ANI Digital (@ani_digital) June 4, 2024
Read @ANI Story | https://t.co/Ss7uSG3mZg#LokSabhaPolls #AmritpalSingh #Elections pic.twitter.com/rdUudrkviY