പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്

കോൺഗ്രസ് സ്ഥാനാർഥി ഗുർജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെ അമൃത്സറിലാണ് സംഭവം

Update: 2024-05-18 16:06 GMT
Firing during Congress election rally in Punjab
AddThis Website Tools
Advertising

ന്യൂഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ്. കോൺഗ്രസ് സിറ്റിങ് എം.പിയും സ്ഥാനാർഥിയുമായ ഗുർജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെ അമൃത്സറിലാണ് സംഭവം. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെടിവെപ്പ് നടത്തിയവർ സംഭവസ്ഥലത്ത് നിന്ന് ഉടനെ രക്ഷപ്പെട്ടു. പഞ്ചാബിലെ ആംആദ്മി സർക്കാരിനെതിരെ മുദ്രാവാക്യം ഉയർത്തിയതിന് പിന്നാലെയാണ് വെടിവെപ്പ് ഉണ്ടായതെന്ന്  ദൃസാക്ഷികൾ പറഞ്ഞു. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ആംആദ്മി ആരോപിച്ചു.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News