32 വർഷം പഴക്കമുള്ള കൊലക്കേസിൽ മുൻ എം.എൽ.എ മുഖ്താർ അൻസാരിക്ക് ജീവപരന്ത്യം തടവ്

ഉത്തർ പ്രദേശിലെ വരാണസി കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

Update: 2023-06-05 15:30 GMT
Advertising

വരാണസി: 32 വർഷം പഴക്കമുള്ള അവധേഷ് റായ് കൊലക്കേസിൽ ഉത്തർപ്രദേശിലെ മുൻ എം.എൽ.എ മുഖ്താർ അൻസാരിക്ക് ജീവപരന്ത്യം തടവ്. ഉത്തർ പ്രദേശിലെ വരാണസി കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അജയ് റായിയുടെ സഹോദരനാണ് അവധേഷ് റായ്. 1991 ഓഗസ്റ്റ് മൂന്നിനാണ് വരാണസിലെ അജയ് റായിയുടെ വസതിക്ക് പുറത്ത് അവധേഷ് റായ് വെടിയേറ്റു മരിച്ചത്.

മെയ് 19 ന് തന്നെ വാദം പൂർത്തിയാക്കിയ പ്രത്യേക കോടതി, വിധി പറയൽ ജൂൺ അഞ്ചിലേക്ക് മാറ്റിവെക്കുകയായിരുന്നു. കേസിൽ മുഖ്താർ അൻസാരി, ഭീം സിങ്, മുൻ എം.എൽ.എ അബ്ദുൽ കലിം എന്നിവരായിരുന്നു പ്രതികൾ.

ഒരുപാട് കാലത്തെ കാത്തിരിപ്പാണ് ഈ വിധിയെന്ന് അജയ് റായ് പറഞ്ഞു. ''ഞാനും, എന്റെ മാതാപിതാക്കളും, അവധേഷിന്റെ മകളും മുഴുവൻ കുടുംബവും ക്ഷമയോടെ കാത്തിരുന്നു. സർക്കാറുകൾ വന്നു പോയി, മുക്താർ ശക്തനായി കൊണ്ടിരുന്നു. എന്നാൽ ഞങ്ങൾ വഴങ്ങിയില്ല. ഞങ്ങളുടെ അഭിഭാഷകരുടെ പരിശ്രമം കാരണമായി ഇന്ന് എന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്താർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു''-അജയ് റായ് കൂട്ടിച്ചേർത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News