റഷ്യ-യുക്രൈൻ യുദ്ധം മൂലമാണ് ഇന്ധനവില വർധിക്കുന്നത്: നിതിൻ ഗഡ്കരി

നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടാൻ തുടങ്ങിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നു തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

Update: 2022-03-26 04:20 GMT
Advertising

ഇന്ധനവില വർധനയെ ന്യായീകരിച്ച് കന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. റഷ്യ-യുക്രൈൻ യുദ്ധം മൂലമാണ് ഇന്ധനവില വർധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

''ഇന്ത്യയിൽ ഉപയോഗിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 80 ശതമാനവും ഇറക്കുമതിയാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയാണ്. അതിൽ നമുക്കൊന്നും ചെയ്യാനാവില്ല''-എബിപി നെറ്റ്‌വർക്കിന്റെ 'ഐഡിയാസ് ഓഫ് ഇന്ത്യ' ഉച്ചകോടിയിൽ 'ന്യൂ ഇന്ത്യ, ന്യൂ മാനിഫെസ്റ്റോ-സബ് കാ സാത്ത്, സബ് കാ വികാസ്' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടാൻ തുടങ്ങിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നു തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News