സ്മാരക സമിതി യോഗം ചേരാതെ ഗാന്ധി പ്രതിമ മാറ്റി സ്ഥാപിച്ചു; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
പാർലമെന്റ് മന്ദിരത്തിലെ 14 പ്രതിമകൾ കഴിഞ്ഞ ദിവസമാണ് പ്രേരണസ്ഥലിൽ മാറ്റി സ്ഥാപിച്ചത്
Update: 2024-06-17 04:04 GMT
ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമ ഉൾപ്പെടെ മാറ്റി സ്ഥാപിച്ചതിൽ പ്രതിഷേധം ശക്തം. സ്മാരക സമിതി യോഗം ചേരാതെ പ്രതിമകൾ മാറ്റിയത് ദുരൂഹമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രേരണസ്ഥലിൽ പ്രതിമ സ്ഥാപിച്ചത് ചർച്ചകൾ നടത്താതെയാണെന്നും ഖാർഗെ ആരോപിച്ചു.
പാർലമെന്റ് മന്ദിരത്തിലെ 14 പ്രതിമകൾ കഴിഞ്ഞ ദിവസമാണ് പ്രരണസ്ഥലിൽ മാറ്റി സ്ഥാപിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 2018ലാണ് സ്മാരക സമിതി യോഗം ചേർന്നത്. എങ്ങനെയാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായ ഒരു തീരുമാനത്തിലേക്ക് പോയതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ചോദിച്ചു.