സർക്കർ ജോലി: യുവാക്കൾക്ക് 75, സ്ത്രീകൾക്ക് 35 ശതമാനം സംവരണം; പഞ്ചാബിൽ ബിജെപി പ്രകടന പത്രിക

സംസ്ഥാനത്ത് കാര്യമായ വോട്ടില്ലാത്ത ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രചാരണം ഇപ്പോഴും നാമമാത്രമാണ്

Update: 2022-02-13 01:09 GMT
Advertising

സർക്കർ ജോലിയിൽ യുവാക്കൾക്ക് 75 ശതമാനവും സ്ത്രീകൾക്ക് 35 ശതമാനവും സംവരണം വാഗ്ദാനം ചെയ്ത് പഞ്ചാബിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്വകാര്യ മേഖലയിൽ യുവാക്കൾക്ക് 50 ശതമാനം തൊഴിൽ സംവരണവും ബിരുദ ധാരികളായ തൊഴിൽ രഹിതർക്ക് മാസം തോറും 4000 രൂപയുടെ അലവൻസുമാണ് മറ്റു വാഗ്ദാനങ്ങൾ. 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും പത്രികയിൽ പറയുന്നു.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സഖ്യം ഇറക്കിയ പ്രകടന പത്രികയിൽ യുവാക്കളെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് പ്രധാനപ്പെട്ടവ. പഞ്ചാബിൽ വൻ വികസന പദ്ധതികളും പ്രധാന വാഗ്ദാനങ്ങളായിട്ടുണ്ട്. അഞ്ചു രൂപക്ക് ഭക്ഷണം നൽകുന്ന ഗുരുകൃപ കാൻറീനുകൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനായി അതിവേഗ കോടതി, ഭീകരാക്രമണങ്ങളിൽ ഇരകളാക്കപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ നഷ്ടപരിഹാരം എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ മറ്റു വാഗാദാനങ്ങൾ. ഇതിനു പുറമെ പഞ്ചാബിന്റെ മുഖഛായ മാറ്റുന്ന വൻകിട വികസന പദ്ധതികൾ കൊണ്ടുവരുമെന്നും പത്രികയിലുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്.

അതേസമയം, സംസ്ഥാനത്ത് കാര്യമായ വോട്ടില്ലാത്ത ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രചാരണം ഇപ്പോഴും നാമമാത്രമാണ്. പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രചാരണത്തിനായെത്തിയെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കാൻ മുന്നണിക്കായിട്ടില്ല. ബിജെപിക്കു പുറമെ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസും സംയുക്ത ശിരോമണി അകാലിദളുമാണ് സഖ്യത്തിലുള്ളത്.

Government jobs: 75 per cent reservation for youth and 35 per cent for women; BJP manifesto in Punjab

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Similar News