ഗുജറാത്തിൽ വ്യാജ മദ്യദുരന്തം; 13 പേർ മരിച്ചതായി റിപ്പോർട്ട്
അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളിലാണ് വ്യാജമദ്യദുരന്തമുണ്ടായത്
Update: 2022-07-26 04:13 GMT
അഹമ്മദാബാദ്: ഗുജറാത്തിൽ വ്യാജ മദ്യദുരന്തം. 13 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളിലാണ് വ്യാജമദ്യദുരന്തമുണ്ടായത്. വ്യാജമദ്യം വിൽക്കുന്ന നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജമദ്യദുരന്തത്തിൽ അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെയും നിയോഗിച്ചു.