'ബി.ജെ.പി സ്ഥാനാർഥി മാരകായുധങ്ങളുമായി ആക്രമിച്ചു, ജീവൻ രക്ഷിക്കാൻ കാട്ടിലൂടെ ഓടിയത് 15 കിലോമീറ്റർ'; കാണാതായ കോൺഗ്രസ് എം.എൽ.എ

ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ കാണാനില്ലെന്ന പരാതിയുമായി രാഹുൽഗാന്ധി എംപിയായിരുന്നു രംഗത്തെത്തിയിരുന്നത്

Update: 2022-12-05 05:32 GMT
Editor : Lissy P | By : Web Desk
Advertising

ബനസ്‌കന്ത: ബി.ജെ.പി സ്ഥാനാർഥി ലധു പർഗി തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് ബനസ്‌കന്ത ജില്ലയിൽ നിന്ന് കാണാതായ കോൺഗ്രസ് എം.എൽ.എ കാന്തി ഖരാദി. ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥിയെ കാണാനില്ലെന്ന പരാതിയുമായി രാഹുൽഗാന്ധി എംപിയായിരുന്നു രംഗത്തെത്തിയിരുന്നത്. വടക്കൻ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദണ്ഡ മണ്ഡലത്തിലെ ആദിവാസി വിഭാഗം സ്ഥാനാർഥിയാണ് കാന്തിഭായി ഖരാദി.

'ഞാൻ വോട്ടര്‍മാരെ കാണാൻ പോയതായിരുന്നു. ആ സമയത്താണ് ബിജെപി സ്ഥാനാർത്ഥി ലധു പർഗി, എൽ കെ ബറാദ്, അദ്ദേഹത്തിന്റെ സഹോദരൻ വദൻ ജി എന്നിവർ ചേർന്ന് ആക്രമിച്ചതെന്ന് കാന്തിഭായി ഖരാഡി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾ ബമോദര നാലുവരി പാതയിലൂടെ പോകുകയായിരുന്നു. അപ്പോഴാണ് ബി.ജെ.പി സ്ഥാനാർത്ഥി ഞങ്ങളുടെ വഴി തടഞ്ഞത്. മടങ്ങാൻ നിന്ന ഞങ്ങളെ അവർ ആയുധങ്ങളും വാളുമായിആക്രമിച്ചെന്നും കോൺഗ്രസ് സ്ഥാനാർഥി പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അവിടെ നിന്ന് ഓടി രക്ഷപ്പെടുക മാത്രമേ മുന്നിലുണ്ടായിരുന്ന ഏക വഴി. കാട്ടിലൂടെ 10-15 കിലോമീറ്ററാണ് ഓടിയത്. രണ്ടുമണിക്കൂറോളം ഓടിയ ശേഷമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഗുണ്ടകൾ കാന്തിഭായിയെ ക്രൂരമായി മർദിച്ചെന്ന്ര ഹുൽ ഗാന്ധിയു നേരത്തെ തന്നെ ആരോപിച്ചിരുന്നു.തുടര്‍ന്നാണ് കാണാതായ എം.എല്‍.എ തന്നെ നേരിട്ട് സംഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി തുറന്ന് പറഞ്ഞു. ആരോപണം. ഗുജറാത്തിൽ ഇന്ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് സ്ഥാനാർഥിയെ കാണാതായത്.

ആഴ്ചകൾ നീണ്ട ശക്തമായ പ്രചാരണത്തിന് ഒടുവിലാണ് ഗുജറാത്തിൽ ഇന്ന് അവസാന ഘട്ട വേട്ടെടുപ്പ് നടക്കുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിനായി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രചാരത്തിന് ചുക്കാൻ പിടിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളായിരുന്നു എഎപിയുടെ താര പ്രചാരകൻ.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പടെ 833 സ്ഥാനാർത്ഥികളാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഹാർദിക് പട്ടേൽ വിരാംഗം മണ്ഡലത്തിൽ നിന്നും കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വഡ്ഗാമിൽ നിന്നും മത്സരിക്കും. 2.51 കോടി വോട്ടർമാർ അവസാന ഘട്ടത്തിൽ ജനവിധി നിർണയിക്കും. 26409 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി 10000 പൊലീസുകാരെയും 6000 ഹോം ഗാർഡുകളെയും 112 കമ്പനി കേന്ദ്ര സേനയേയും ഒരുക്കി. ഈ മാസം 8 നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News