ഹിമാചലിൽ നവംബർ 12ന് തെരഞ്ഞെടുപ്പ്; ഡിസംബർ എട്ടിന് വോട്ടെണ്ണും
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല
ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഹിമാചലിൽ നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ എട്ടിനായിരിക്കും വോട്ടണ്ണലുണ്ടാവുക. ഒറ്റ ഘട്ടാമായിട്ടായിരിക്കും തെരഞ്ഞടുപ്പ് നടക്കുക. ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 29ന് പത്രിക പിൻവലിക്കാം. അതേസമയം, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഹിമാചലിലെ കാലാവസ്ഥ കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതെന്നും കമീഷൻ വ്യക്തമാക്കി. കോവിഡ് മാനണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക വോട്ടിങ് ശതമാനം ഉയർത്താൻ ആവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്. യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടിങ് ശതമാനം വർധിപ്പിക്കാനുള്ള നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സ്ഥാനാർഥികളുടെ കേസുകളും സ്വത്തു വിവരങ്ങളും ജനങ്ങളെ അറിയിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ അതിർത്തികളിൽ കൾശന പരിശോധന നടത്താനും തീരുമാനമായി. 55,07261 വോട്ടർമാരാണ് ഹിമാൽ പ്രദേശിലുള്ളത്. 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചൽ സർക്കാറിന്റെ കാലാവധി 2023 ജനുവരി എട്ടിനാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികളുമായും തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ മുന്നൊരുക്കങ്ങങ്ങൾ നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു.