ഗുജറാത്തിൽ 75 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.

Update: 2024-06-29 13:29 GMT
Advertising

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ നിരോധിച്ച 500, 1000 രൂപാ നോട്ടുകൾ പിടികൂടി. 75 ലക്ഷം രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭിംപോർ ഗ്രാമത്തിലെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് പണം കണ്ടെത്തിയത്.

നരേഷ് രൺചോഡ് പട്ടേൽ, വിനീത് രജിനികാന്ത് ദേശായ്, മുഹമ്മദ് ശാദിഖ് മുഹമ്മദ് ഷാഫി ശൈഖ്, മനീഷ് രജ്പുത് എന്നിവരാണ് പിടിയിലായത്. ഇവർ സ്ഥലക്കച്ചവടം നടത്തുന്ന ബ്രോക്കർമാരാണ്. നിരോധിത നോട്ടുകൾ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ദുരുപയോഗം ചെയ്യാനായിരുന്നു ഇവരുടെ നീക്കമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ കറൻസികൾ നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണവും അഴിമതിയും തടയാനാണ് നോട്ട് നിരോധിച്ചത് എന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News