ചുട്ടുപഴുത്ത് ഉത്തരേന്ത്യ; ഡൽഹിയിൽ ഓറഞ്ച് അലർട്ട്

1951ന് ശേഷമുള്ള ചൂടേറിയ രണ്ടാമത്തെ ഏപ്രിലാണ് ഡൽഹിയിൽ കടന്നു പോയത്

Update: 2022-05-16 07:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: വേനൽച്ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. കൂടിയ താപനില ഇന്നലെ 49 ഡിഗ്രിയിലേക്കെത്തി. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

1951ന് ശേഷമുള്ള ചൂടേറിയ രണ്ടാമത്തെ ഏപ്രിലാണ് ഡൽഹിയിൽ കടന്നു പോയത്. മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവാണ്  ഈ വർഷം ഉത്തരേന്ത്യ ചുട്ടുപൊള്ളാൻ പ്രധാന കാരണം. ഏപ്രിൽ മാസം 12.2 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നത് ഈ വർഷം 0.3 മില്ലിലിറ്ററായി കുറഞ്ഞു. മാർച്ച് മാസം ഉത്തരേന്ത്യയിൽ ഒരു മഴ പോലും ലഭിച്ചില്ല. ഞായറാഴ്ച താപനില പരമാവധിയിലേക്കെത്തി. ചൂട് പല സ്ഥലങ്ങളിലും 47 ഡിഗ്രി കടന്നതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. രണ്ട് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന മുന്നറിയിപ്പുണ്ട്.

രാജ്യത്തെ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മെയ് ജൂണ്‍ മാസങ്ങളിൽ ഉഷ്ണ തരംഗം കൂടിയാൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനും കൂടുതൽ മഴ പെയ്യാനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News