കനത്ത മൂടൽ മഞ്ഞും പുകയും; ഡൽഹിയിൽ നാളെ ഓറഞ്ച് അലർട്ട്

തലസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ

Update: 2024-11-17 15:51 GMT
Editor : ശരത് പി | By : Web Desk
Advertising

ഡൽഹി: കനത്ത മൂടൽമഞ്ഞും പുകയും അന്തരീക്ഷത്തിൽ വ്യാപിച്ചതിന് പിന്നാലെ ഡൽഹിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവസ്ഥാ നിരീക്ഷണകേന്ദ്രമാണ് തലസ്ഥാനത്ത് മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനത്ത്  കൂടുതൽ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ്-4 നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം.

അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെ ഡൽഹിയിലേക്ക്‌ ട്രക്കുകൾക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. സ്കൂളുകളിൽ പ്ലസ് വൺ വരെ ക്ലാസുകൾ ഓൺലൈൻ ആക്കുന്നതിൽ സർക്കാരിന് തീരുമാനം എടുക്കാം. വർക്ക്‌ ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കണം. ശ്വാസകോശ സംബന്ധമായും, മറ്റും അസുഖങ്ങൾ ഉള്ളവർ പരമാവധി വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. 

അന്തരീക്ഷ വായു നിലവാരം എക്കാലത്തെയും മോശം അവസ്ഥയിൽ എത്തിയതും ശൈത്യകാലത്തിലേക്ക് കടന്നതുമാണ് ഡൽഹിയിലെ പുകമഞ്ഞിന് കാരണം.  തലസ്ഥാനത്തെ പുകമഞ്ഞ് വിമാനസർവീസുകളെ സാരമായി ബാധിക്കുമെന്നാണ് നിഗമനം. 

ഡൽഹിയിലെ പല പ്രദേശങ്ങളിലും എയർ ക്വോളിറ്റി 450ന് മുകളിലാണ്. ചിലയിടങ്ങളിൽ ഇത് 473ന് മുകളിൽ എത്തിയിട്ടുണ്ട്. ഇത് അതീവഗുരുതരത്തിനും മുകളിലാണ്. തണുപ്പ് കൂടുന്നതോടെ ഡൽഹിയിലെ അന്തരീക്ഷം കൂടുതൽ മോശമാകുമെന്നാണ് കണക്കുകൂട്ടൽ.തണുപ്പുകാലമടുത്തതോടെ പുകയും കോടമഞ്ഞും കൂടിയ സ്‌മോഗിന്റെ വലയത്തിലാണ് രാജ്യതലസ്ഥാനം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാത്താവളത്തിൽ സ്‌മോഗിന്റെ സാനിധ്യം കാരണം കഴിഞ്ഞ ദിവസം 283 വിമാനങ്ങളാണ് വൈകിയത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News