ഭർത്താവിനെ അടിച്ചുകൊന്ന് കത്തിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ

രണ്ടാഴ്ച മുൻപാണ് ധർമപുരിയിലെ ഒരു ശ്മശാനത്തിൽ പാതി കത്തിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്

Update: 2022-09-16 14:18 GMT

ധർമപുരി: ഭർത്താവിനെ അടിച്ചുകൊന്ന് കത്തിച്ച് ഭാര്യയും കാമുകനും. തമിഴ്‌നാട്ടിലെ ധർമപുരിയിൽ താമസിക്കുന്ന സൊംപെട്ടിയിൽ മണി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഹംസവല്ലി, കാമുകൻ സന്തോഷ്, സുഹൃത്ത് ലോകേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടാഴ്ച മുൻപാണ് ധർമപുരിയിലെ ഒരു ശ്മശാനത്തിൽ പാതി കത്തിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി എന്ന വിവരം പൊലീസിന് ലഭിക്കുന്നത്. വിശദമായ പരിശോധനയിൽ ഇയാളുടെ വസ്ത്രത്തിൻറെ പോക്കറ്റിൽ നിന്നും ആധാർ കാർഡ് കണ്ടെത്തിയതോടെയാണ് അന്വേഷണം ഭാര്യയിലേക്ക് നീങ്ങിയത്. പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയതോടെ ഭർത്താവിനെ ഒരാഴ്ചയായി കാണാനില്ലെന്നായിരുന്നു ഭാര്യ ഹംസവല്ലിയുടെ മറുപടി. തുടർന്ന് ഹംസവല്ലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങൾ പുറത്തുവരുന്നത്.

Advertising
Advertising

മൂന്നുകൊല്ലം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഡ്രൈവറായി ജോലി ചെയ്തിരുന്ന മണി ആഴ്ചയിൽ ഒരു ദിവസമാണ് വീട്ടിലെത്തിയിരുന്നത്. അതിനിടയിൽ വീട്ടിൽ തനിച്ചായിരുന്ന ഹംസവല്ലി കോളേജ് സമയത്ത് ഇഷ്ടപ്പെട്ടിരുന്ന ആളുമായി ബന്ധം പുനഃസ്ഥാപിച്ചു. ഇക്കാര്യം അറിഞ്ഞ മണി ഭാര്യയുമായി നിരന്തരം വഴക്കായിരുന്നു എന്ന് പൊലീസ് പറയുന്നു. തുടർന്നായിരുന്നു ഭർത്താവിനെ കൊല്ലാൻ ഇരുവരും തീരുമാനിക്കുന്നത്. സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടിൽ വെച്ച് മണിയെ അടിച്ചുകൊല്ലുകയും മൃതദേഹം ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News