'ഇന്ത്യയിലെ മുസ്‍ലിംകളെ വംശീയോന്മൂലനം ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ പ്രതിരോധിക്കും'; നസറുദ്ദീന്‍ ഷാ
'പ്രതിസന്ധിയിലേക്ക് വന്നാൽ, ഞങ്ങൾ പ്രതിരോധിക്കും… ഞങ്ങൾ ഞങ്ങളുടെ വീടുകളെയും, കുടുംബത്തെയും, കുട്ടികളെയും സംരക്ഷിക്കുകയാണ്'
ഇന്ത്യയിലെ മുസ്‍ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ പ്രതിരോധിക്കുമെന്ന് ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. ഓണ്‍ലൈന്‍ മാധ്യമമായ ദി വയറില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തിലാണ് നസറുദ്ദീന്‍ ഷാ സമകാലിക രാഷ്ട്രീയ സംഭവങ്ങളില്‍ രൂക്ഷ പ്രതികരണം അറിയിച്ചത്.
'പ്രതിസന്ധിയിലേക്ക് വന്നാൽ, ഞങ്ങൾ പ്രതിരോധിക്കും… ഞങ്ങൾ ചെയ്യും. ഞങ്ങൾ ഞങ്ങളുടെ വീടുകളെയും, കുടുംബത്തെയും, കുട്ടികളെയും സംരക്ഷിക്കുകയാണ്'; നസറുദ്ദീന്‍ ഷാ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദ് എന്ന പരിപാടിയില്‍ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിനെതിരെയും നസറുദ്ദീന്‍ ഷാ ആഞ്ഞടിച്ചു. 'അവർ എന്താണ് സംസാരിക്കുന്നതെന്ന് അവർക്ക് അറിയാമോ? ഞാൻ അത്ഭുതപ്പെടുകയാണ്. 20 കോടി മുസ്‍ലിംകള്‍ പ്രതിരോധിക്കും. ഞങ്ങൾ ഇവിടെയുള്ളവരാണ്. ഞങ്ങൾ ഇവിടെ ജനിച്ചു, ഇവിടെ ജീവിക്കും'- നസറുദ്ദീന്‍ ഷാ പറഞ്ഞു.
വംശഹത്യാ ആഹ്വാനങ്ങള്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും മോദിക്ക് ഇതൊന്നുമൊരു വിഷയമേയല്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഇന്ത്യയില്‍ മുസ്‍ലിംകള്‍ അരികുവത്ക്കരിക്കപ്പെട്ടതായും രണ്ടാം തരം പൌരന്‍മാരെ പോലെ എല്ലാ മേഖലകളിലും ചുരുങ്ങി കൊണ്ടിരിക്കുകയാണ്. മുസ്‍ലിംകളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും തങ്ങള്‍ അതിലൊന്നും ഭയപ്പെടില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.