രാമായണം പഠിക്കാമെങ്കില്‍ എന്തുകൊണ്ട് ഖുര്‍ആന്‍ പഠിപ്പിച്ചു കൂടാ? ;കോണ്‍ഗ്രസ് നേതാവ്
പുതിയ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി മോഹന്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു
എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ സിലബസില്‍ രാമായണം ഉള്‍പ്പെടുത്തിയ മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ്. രാമായണവും മഹാഭാരതവും സിലബസില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്തുകൊണ്ട് ഖുറാനും ബൈബിളും ഗുരു ഗ്രാന്ത് സാഹിബും ഉള്‍പ്പെടുത്തി കൂടായെന്ന് ഭോപ്പാല്‍ എംഎല്‍എ ചോദിച്ചു.
ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്. എന്നാല്‍ ബിജെപി ശ്രമിക്കുന്നത് 'സെലക്ടീവ് സെക്കുലറി'സത്തിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് എഞ്ചിനീയറിംഗ് സിലബസില്‍ മഹാഭാരതം, രാമായണം, രാമചരിത മാനസം എന്നിവ ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ് ഉന്നത വിദ്യാഭ്യസ വകുപ്പ് തീരുമാനിച്ചത്.
പുതിയ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി മോഹന്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് പരിഷ്‌ക്കരണമെന്നും ഇതിഹാസങ്ങളെക്കുറിച്ച് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
'ദേശീയ വിദ്യാഭ്യസ പദ്ധതി 2020' നടപ്പാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. അതേസമയം, മഹാഭാരതവും രാമായണവും സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്.