ശശികലയുടെ 15 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ് ആസ്തി മരവിപ്പിച്ചത്

Update: 2022-07-01 08:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച മരവിപ്പിച്ചു. 1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ് ആസ്തി മരവിപ്പിച്ചത്.

ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ശശികലയടെ 2000 കോടിയിലധികം രൂപയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. കോടനാടും സിരുത്താവൂരുമുള്ള വസ്തുക്കളാണ് രണ്ടു വര്‍ഷം മുന്‍പ് കണ്ടുകെട്ടിയത്. എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എഐഎഡിഎംകെ പ്രഖ്യാപിച്ച് മണിക്കൂറുക ൾക്കകമായിരുന്നു നീക്കം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലില്‍ കഴിയുകയായിരുന്ന ശശികല കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News