സാങ്കേതിക തകരാർ; ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റിവെച്ചു

ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന എക്സ്പിരിമെന്റാണ് സ്പേസ് ഡോക്കിങ്

Update: 2025-01-08 16:54 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ബെംഗളൂരു: ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റിവെച്ചു. നാളെ രാവിലെ നടത്താനിരുന്ന സ്പെഡക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം ആണ് സാങ്കേതിക പ്രശ്നം കാരണം മാറ്റിവെച്ചത്. ഉപഗ്രഹങ്ങളെ 225 മീറ്റർ ദൂരത്തേക്ക് അടുപ്പിക്കാനാവാതെ വന്നതോടെയാണ് പരീക്ഷണം മാറ്റിയത്. ഐഎസ്ആർഒ സ്പേസ് ഡോക്കിങ്ങ് രണ്ടാം തവണയാണ് മാറ്റിവെക്കുന്നത്. ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന എക്സ്പിരിമെന്റാണ് സ്പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്). ഇക്കഴിഞ്ഞ ഡിസംബര്‍ 30-നാണ് സ്‌പെയ്ഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ ധ്രുവീയ വിക്ഷേപണ വാഹനം (പിഎസ്എല്‍വി-സി 60) ഭ്രമണപഥത്തിലെത്തിച്ചത്. പിന്നീട് ചൊവ്വാഴ്ച നടത്താനിരുന്ന ഡോക്കിങ് സാങ്കേതിക പ്രശ്നങ്ങൾ മൂലം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.  

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News