ഇൻഡ്യ മുന്നണിയുടെ റാലി ഒക്ടോബർ ആദ്യവാരം ഭോപ്പാലിൽ
സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കാനും ശരദ് പവാറിന്റെ വസതിയിൽ ചേർന്ന ഏകോപനസമിതി യോഗം തീരുമാനിച്ചു.
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുടെ ആദ്യറാലി ഒക്ടോബർ ആദ്യവാരം ഭോപ്പാലിൽ നടക്കും. മുന്നണിയുടെ ആദ്യ ഏകോപനസമിതി യോഗത്തിന് ശേഷം കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ബി.ജെ.പി സർക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് ഭോപ്പാൽ റാലിയിൽ ഉയർത്തുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത റാലി നടത്തും. സീറ്റ് വിഭജന ചർച്ചകൾ സംസ്ഥാനങ്ങളിൽ ഉടൻ ആരംഭിക്കും. ജാതി സെൻസസുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുന്നണി ഏറ്റെടുക്കുമെന്നും വേണുഗോപാൽ പറഞ്ഞു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിലാണ് ഏകോപനസമിതി യോഗം ചേർന്നത്.
A meeting of the India Alliance Co-ordination Committee was held today at my Delhi residence . We have all come together with a resolve to protect democracy. pic.twitter.com/fnFWZKYTbP
— Sharad Pawar (@PawarSpeaks) September 13, 2023