അതിർത്തിയിൽ ഏറ്റുമുട്ടി ഇന്ത്യ-ചൈന സൈനികർ; നിരവധി പേർക്ക് പരിക്ക്
വെള്ളിയാഴ്ച അരുണാചലിലെ തവാങ് സെക്ടറിലാണ് സംഭവം
ന്യൂഡൽഹി: അതിർത്തിയിൽ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യ-ചൈന സംഘർഷം. അരുണാചൽപ്രദേശിലെ നിയന്ത്രണരേഖയിലാണ് ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഇരുഭാഗത്തും ഏതാനും പേർക്ക് പരിക്കേറ്റതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച അരുണാചലിലെ തവാങ് സെക്ടറിലാണ് ആക്രമണം നടന്നത്. 300ഓളം ചൈനീസ് സൈനികർ ഇന്ത്യൻ മേഖലയിലേക്കെത്തുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ പറഞ്ഞു. ശക്തമായ തിരിച്ചടി നൽകിയതായും സൈന്യം അറിയിച്ചു.
ആറ് ജവാന്മാരെ ഗുവാഹത്തിയിൽ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്. പത്തിലേറെ ചൈനീസ് സൈനികർക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Summary: Several Indian soldiers were injured in a clash with the Chinese People's Liberation Army (PLA) at Tawang in Arunachal Pradesh on December 9