'ഝാൻസി'റെയിൽവേ സ്​റ്റേഷ​ന്‍റെ പേര് 'വീരാംഗന ലക്ഷ്മിബായ്​' എന്നാക്കണമെന്ന്​ യോഗി സർക്കാർ കേന്ദ്രത്തോട്

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്​സഭയിലാണ് ഈ കാര്യം അറിയിച്ചത്

Update: 2021-08-03 16:34 GMT
Advertising

'ഝാൻസി' റെയിൽവേ സ്​റ്റേഷ​ൻറ പേര് 'വീരാംഗന ലക്ഷ്മിബായ്​' എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യ​പ്പെട്ട്​ കേന്ദ്രത്തിന്​ നിർദേശം സമർപ്പിച്ച്​ ഉത്തർപ്രദേശ് സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്​സഭയിലാണ് ഈ കാര്യം അറിയിച്ചത്.

ഉത്തർപ്രദേശ് സർക്കാരിൻ്റെ നിർദേശത്തെത്തുടർന്ന്​ ബന്ധപ്പെട്ട ഏജൻസികളുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും അവ ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. പേര് മാറ്റുന്ന പ്രക്രിയയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

റെയിൽവേ മന്ത്രാലയം, തപാൽ വകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് എതിർപ്പില്ലാത്തപക്ഷം ഏതെങ്കിലും സ്ഥലത്തി​ന്റെയോ സ്​റ്റേഷ​ന്‍റെയോ പേര് മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്​ അനുമതി നൽകാം. നിർദിഷ്​ട പേരിന് സമാനമായ പേരിലുള്ള പട്ടണമോ ഗ്രാമമോ തങ്ങളുടെ രേഖകളിൽ ഇല്ലെന്ന് ഈ ഏജൻസികൾ സ്ഥിരീകരിക്കണം. 

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News