പാർലമെന്റിലേയ്ക്ക് ദിനംപ്രതി 500 പേരുടെ മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച
നവംബർ 26 ന് രാജ്യവ്യാപക പ്രതിഷേധം
Update: 2021-11-09 13:34 GMT
ശൈത്യകാല സമ്മേളനം നടക്കുമ്പോൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. 500 പേരെ പങ്കെടുപ്പിച്ച് ദിനംപ്രതി മാർച്ച് നടത്തുമെന്നും മാർച്ച് സമാധാനപരമായിരിക്കുമെന്ന് മോർച്ച അറിയിച്ചു. ഇന്ന് സിങ്കുവിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നവംബർ 26 ന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും 28ന് മുംബൈ ആസാദ് മൈതാനിയിൽ കിസാൻ മഹാപഞ്ചായത്ത് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.