സുപ്രിം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

രാഷ്‌ട്രപതി ഭവനിൽ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്

Update: 2024-11-11 08:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തിന്‍റെ 51-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. രാഷ്‌ട്രപതി ഭവനിൽ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു . സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധികാരമേറ്റപ്പോൾ, മോദി വിട്ടു നിന്നത് വിവാദമായിരുന്നു. മോദി ഡൽഹിയിലുള്ളപ്പോഴാണ് അന്ന് ചന്ദ്രചൂഢ് ചുമതലയേറ്റത് . ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ,പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് , നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർ ഇന്നത്തെ ചടങ്ങിൽ പങ്കെടുത്തു.

1960 മേയ് 14ന് ജനിച്ച സൻജീവ്‌ ഖന്ന അടുത്ത മെയ് 13 വരെ സുപ്രിം കോടതിയിലെ മുഖ്യന്യായാധിപനായി തുടരും. 1983 ൽ ഡൽഹിയിലെ വിവിധ ജില്ലാ കോടതികളിൽ അഭിഭാഷകനായി പ്രാക്റ്റീസ് ആരംഭിച്ച ഇദ്ദേഹം 2005ലാണ് ഹൈക്കോടതി ജഡ്ജിയാകുന്നത് . മറ്റൊരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസ് ആകാതെ 2019ല്‍ നേരിട്ട് സുപ്രിം കോടതിയിലേക്കു ഉയർത്തപ്പെടുകയായിരുന്നു.

നികുതി കേസുകളിൽ കൂടുതൽ ശ്രദ്ധ നല്കിയിട്ടുള്ള സഞ്ജീവ് ഖന്ന, നിരവധി ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിട്ടുണ്ട് . സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഖന്നയുടെ പിതാവും പിതൃസഹോദരനും അടക്കം ജഡ്ജിമാരായിരുന്നു . ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയിൽ താമസിക്കാതെ നിലവിലെ വസതിയിൽ തുടരാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നാം നമ്പർ കോടതിയിലേക്കു കടന്നിരുന്ന സഞ്ജീവ് ഖന്നയ്ക് അഭിഭാഷകർ ആശംസകൾ നേർന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News