ഉലക നായകൻ ഭാരത് ജോഡോ യാത്രയിൽ ചേരും; ക്രിസ്മസ് തലേന്ന് ഡൽഹിയിൽ

മക്കൾ നീതി മയ്യം പ്രവർത്തകർക്കൊപ്പമാണ് കമൽഹാസൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്രയിൽ ചേരുന്നത്

Update: 2022-12-18 16:19 GMT
Editor : Shaheer | By : Web Desk

ചെന്നൈ: സൂപ്പർ താരവും മക്കൾ നീതി മയ്യം(എം.എൻ.എം) അധ്യക്ഷനുമായ കമൽഹാസൻ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ക്രിസ്മസ് തലേന്ന് ഡൽഹിയിലാണ് രാഹുൽ ഗാന്ധിക്കൊപ്പം ഉലകനായൻ ചേരുന്നത്. കമൽഹാസൻ പാർട്ടി നേതാക്കളെ അറിയിച്ചതാണ് ഇക്കാര്യം.

രാഹുൽ ഗാന്ധിയുടെ ക്ഷണപ്രകാരമാണ് കമൽഹാസൻ പരിപാടിയിൽ പങ്കെടുക്കുന്നത്. ഡിസംബർ 24ന് രാഹുൽ ഗാന്ധിക്കൊപ്പം രാജ്യതലസ്ഥാനത്ത് നടക്കുന്ന പദയാത്രയിൽ താരത്തിനൊപ്പം എം.എൻ.എം പ്രവർത്തകരും അണിനിരക്കുമെന്ന് പാർട്ടി വക്താവ് മുരളി അപ്പാസ് പറഞ്ഞു. ചെന്നൈയിൽ നടന്ന എം.എൻ.എം ഭരണ, നിർവാഹക സമിതി, ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കമൽഹാസൻ അധ്യക്ഷനായി.

Advertising
Advertising

സ്വര ഭാസ്‌കർ അടക്കമുള്ള നിരവധി ചലച്ചിത്ര താരങ്ങൾ ഇതിനകം ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്നിരുന്നു. അമോൽ പലേക്കർ, സന്ധ്യാ ഗോഖലെ, പൂജാ ഭട്ട്, റിയ സെൻ, സുശാന്ത് സിങ്, മോന അംബേഗോങ്കർ, രശ്മി ദേശായി, ആകാംക്ഷ പുരി തുടങ്ങി നിരവധി സിനിമാ താരങ്ങൾ രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യാത്രയുടെ ഭാഗമായി. ഹോളിവുഡ് താരം ജോൺ കുസാക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ചയാണ് നൂറുദിവസം പൂർത്തിയാക്കിയത്. തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഇതിനകം പിന്നിട്ടു. ഡിസംബർ 24ന് ഡൽഹിയിൽ പ്രവേശിക്കുന്ന യാത്ര എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയാകും സമീപിക്കുക.

Summary: Top star and Makkal Needhi Maiam president Kamal Haasan would take part in the Bharat Jodo Yatra led by Congress leader Rahul Gandhi on December 24 in Delhi.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News